പുറക്കാട്: സ്മൃതി വനപദ്ധതി പ്രദേശത്തു നിന്ന് മൂര്‍ഖന്‍ പാമ്പിനേയും കുഞ്ഞുങ്ങളേയും കണ്ടെത്തി. ഇന്നലെ രാവിലെ ആണ് ആനന്ദേശ്വരം ഇല്ലിച്ചിറ റോഡിനു സമീപത്തെ പുരയിടത്തില്‍ നിന്നും പാമ്പിനേയും ഇരുപത്തി അഞ്ച് കുഞ്ഞുങ്ങളേയും കണ്ടെത്തിയത് .സമീപത്തെ പുരയിടത്തില്‍ കീരികള്‍ ശബ്ദമുണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ട സ്ത്രീകളാണ് ഇവയെ കണ്ടെത്തിയത്. ഇതിനകം ഇതില്‍ പാമ്പുകളെയെല്ലാം കീരികള്‍ കൊന്നിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മൂര്‍ഖനേയും കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശത്ത് പാമ്പുകടിച്ചതിനെ തുടര്‍ന്ന് രണ്ട് യുവാക്കള്‍ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: