പാനൂര്‍: വിസ്മയ പഠിക്കും. ഐഎഎസുകാരിയാവാനുളള സ്വപ്നവും പുവണിയും. വിസ്മയക്ക് ഫെഡറല്ബേങ്ക് ജീവനക്കാരുടെ വാട്ട്സ്അപ്പ് കൂട്ടായ്മയില്‍ സഹായഹസ്തം. ധര്‍മ്മടത്ത് സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ അണ്ടലൂര്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്കായി ജില്ലയിലെ ഫെഡറല്‍ ബേങ്ക്് ജീവനക്കാര്‍ സ്വരൂപിച്ചത് 1,04036 രൂപ. കഴിഞ്ഞ ദിവസം തലശേരി സവര്‍ക്കര്‍ സദനില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് തുക അടങ്ങുന്ന ചെക്ക് ഏറ്റുവാങ്ങി. സമൂഹത്തില്‍ കാരുണ്യം അര്‍ഹിക്കുന്നവരെ സഹായിക്കേണ്ടത് പൊതുകര്ത്തവ്യമാണെന്നും അത് നിറവേറ്റപ്പെടേണ്ടതുമാണെന്ന് സി.ചന്ദ്രശേഖരന് പറഞ്ഞു. കെ.എസ്.സന്ദീപ്, ടി.കെ.അനില്‍കുമാര്‍, ധനേഷ് മട്ടന്നൂര്‍, കെ.ആനന്ദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: