പാലാ: സമുദായാചാര്യന്‍ മന്നത്തുപദ്മനാഭന്റെ 47-ാമത് സമാധിദിനം മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന് ആസ്ഥാനത്ത് നടത്തി. യൂണിയന് പ്രസിഡന്റ് സി.പി.ചന്ദ്രന് നായര്‍, പ്രതിജ്ഞചൊല്ലിക്കൊടുത്തു. കമ്മിറ്റിയംഗങ്ങളായ എസ്.ഡി.സുരേന്ദ്രന് നായര്‍, എം.ജി.സന്തോഷ്കുമാര്‍, കെ.ഒ.വിജയകുമാര്‍, വി.എസ്.ശശികുമാര്‍, അജിത്ത്.സി.നായര്‍, കെ.എന്‍.ഉണ്ണികൃഷ്ണന് നായര്‍, അഡ്വ.ഡി.ബാബുരാജ്, വി.എസ്.വേണുഗോപാലന്‍ നായര്‍, മനോജ്.ബി.നായര്‍, സി.ആര്.പ്രദീപ് കുമാര്‍, വി.സോമനാഥന് നായര്‍, പ്രസാദ് കൊണ്ടൂപ്പറമ്പില്‍ കെ. ആര്.സതീഷ് കുമാര്‍, എം.ദിലീപ് കുമാര്‍, എ.കെ.സരസ്വതിയമ്മ, സെക്രട്ടറി സുഷമ ഗോപാലകൃഷ്ണന്, അംബികാദേവി, ഉഷ സന്തോഷ്, രേണു.ബി, പി.ജി.ലീല, വി. കെ.രഘുനാഥന് നായര്‍, എസ്.പി.സുദര്ശനകുമാര് തുടങ്ങിയവര്‍ പങ്കെടുത്തു.
തോടനാല്‍: എ. വേലായുധന് നായര്‍ മെമ്മോറിയല്‍ മേവട-പൂവരണി കരയോഗം മന്നം സമാധിദിനാചരണം നടത്തി പ്രസിഡന്റ് എ.വി. ഗോപിനാഥന് നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.വി. ഗോപാലകൃഷ്ണന് നായര്‍ ഒ.എന്‍. ശ്രീധരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: