കോട്ടയം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും രാഷ്ട്രീയ സ്വയംസേവകസംഘ പ്രചാരകനുമായ പത്മശ്രീ പി.പരമേശ്വരന്റെ നവതിആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണം കോട്ടയത്ത് നടന്നു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. പെരുവ ഗീതാശ്രമ മഠാധിപതി സ്വാമി വേദാനന്ദ സരസ്വതിഅനുഗ്രഹപ്രഭാഷണം നടത്തി. വിചാരകേന്ദ്രം കോട്ടയം യൂണിറ്റ് പ്രസിഡന്റ് അഡ്വ.ശശികുമാര്‍.പി.ആര്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്, സുധീര്‍ ബാബു,അരുണ്‍ രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: