കോട്ടയം: ഒരേ രാഷ്ട്രീയ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജനസേവനത്തിന് ബഹുജനങ്ങളെ മുഴുവന്‍ ഒന്നായിക്കണ്ട നേതാവാണ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പബ്ലിക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ സപ്തതിയാഘോഷ പരിപാടികള്‍ക്ക് രൂപം നല്കിയ യോഗം ഫോണിലൂടെ വിളിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ യോഗത്തില്‍ പ്രഖ്യാപിച്ചു. മാനവസേവാസമിതി ചെയര്മാന് പി.കെ.രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ബിഡിജെഎസ് സംസ്ഥാന നേതാവ് എ.ജി.തങ്കപ്പന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് പ്രമുഖ് ഗോവിന്ദന്‍കുട്ടി, എന്‍.ഹരി, അഡ്വ.നാരായണന് നമ്പൂതിരി, കോര.സി.ജോര്‍ജ്ജ്, എം.ബി.രാജഗോപാല്‍, കെ.പി.സുരേഷ്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, എന്‍. വി.ബൈജു, പ്രൊഫ.ബി.വിജയകുമാര്‍, പ്രൊഫ.ബാലകൃഷ്ണകുറഉപ്പ് എന്നിവര്‍ പ്രസംഗിച്ചു. പി.സുനില്‍കുമാര്‍ സ്വാഗതവും എസ്.രതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: