ചിറക്കല്‍: ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു വരുവാന്‍ ഉദ്ദേശിക്കുന്ന മദ്യശാലക്കെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ അഭിമിഖ്യത്തില്‍ മഹാത്മജി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ആക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സുരേഷ് വര്‍മ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂര്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ എ.വി.കേശവന്, മദ്യ നിരോധന സമിതി നേതാവ്, ടി.പി.ആര്.നാഥ്, പഞ്ചായത്ത് അംഗങ്ങളായ കെ.രമേശന്, സിന്ധു എന്നിവര്‍ സംസാരിച്ചു. നവീന്‍ ചന്ദ്രന് സ്വാഗതവും കെ.എം.പ്രമോദ് നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളുടക്കം നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: