കോഴിക്കോട്: നോട്ടു നിരോധനത്തിനുശേഷം ഭാരതത്തില്‍ നടക്കുന്നത് ഡിജിറ്റല്‍ വിപ്ലവമാണെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാം റാവു ബാംറേ അഭിപ്രായപ്പെട്ടു.
കോഴിക്കോട്ട് സംഘടിപ്പിച്ച ഡിജി ധന് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ എല്ലാവരുടെയും വികസനത്തിനുള്ളതാണ്. നോട്ടുനിരോധനത്തിനുശേഷം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പ്രോത്സാഹന നടപടികള്‍ ഇതിന് സഹായകമായി. ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ എത്തിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ബീം ആപ്പ് 17 ദശലക്ഷം ജനങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
ലോക റെക്കോര്‍ഡാണിത്. പിഒഎസ് യന്ത്രങ്ങളുടെ ഉപയോഗം എട്ടു ലക്ഷത്തില്‍ നിന്ന് 28 ലക്ഷമായി ഉയര്‍ന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറോളം ഡിജി ധന് മേളയാണ് സംഘടിപ്പിക്കുന്നത്. 160 കോടി രൂപയുടെ സമ്മാനങ്ങള്‍ ഡിജി ഗ്രാഹക് യോജന, ഡിജി വ്യാപാര്‍ യോജന എന്നീ പദ്ധതികളിലൂടെ പത്തു ലക്ഷം പേര്‍ക്കായി വിതരണം ചെയ്തു കഴിഞ്ഞു. ഡിജിറ്റല്‍ ട്രാന്സാക്ഷന് നടത്തുന്നവര്‍ക്ക് കൂടുതല്‍ ഡിസ്ക്കൗണ്ടുകള്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആധാറിനെ അടിസ്ഥാനപ്പെടുത്തിയുള്ള പണ കൈമാറ്റം നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നികുതി വരുമാനം വര്‍ദ്ധിക്കുന്നതിന് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ സഹായിച്ചിട്ടുണ്ട്.
കള്ളപ്പണക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികാരം ഏറ്റെടുക്കും മുമ്പ് തന്നെ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് രാജ്യത്ത് സാമ്പത്തികമേഖലയില്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. രാജ്യത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറ് ക്യാഷ്ലെസ്സ് ഓട്ടോറിക്ഷകളുടെ ഫ്ളാഗ് ഓഫ് കേന്ദ്രമന്ത്രി നിര്‍വ്വഹിച്ചു. ജില്ലയിലെ ആദ്യ ക്യാഷ്ലെസ് വില്ലേജ് ആയി പ്രഖ്യാപിക്കപ്പെട്ട ഇരിങ്ങലില്‍ ഇതിനാവശ്യമായ പ്രവര്‍ത്തനം നടത്തിയ മടപ്പള്ളി ജിവിഎച്ച്എസ്എസ്സ് എന്‍എസ്എസ് യൂണിറ്റിനുള്ള ഉപഹാരം കേന്ദ്രമന്ത്രി സമ്മാനിച്ചു. എന്‍എസ്എസ് പ്രൊജക്ട് ഓഫീസര്‍ ബിജു, വളണ്ടിയര്‍മാരായ അരുണ്‍, അക്ഷയ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
ക്യാഷ്ലെസ്സ് ഓട്ടോറിക്ഷ സംവിധാനം നടപ്പാക്കുന്നതിനാവശ്യമായ സാങ്കേതിക സംവിധാനം ഒരുക്കിയ വെഹിക്കിള്‍ എസ്ടി ടീം അംഗങ്ങളായ നവീന്‍ദാസ്, ആല്വിന് എന്നിവര്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖര്‍ ഉപഹാരം സമ്മാനിച്ചു. എന്‍പിസിഐ വിപി റെയ്മന്‍ ജോസ്, ആചാര്യ വിജയ് സൂര്‍സെന്‍, കെഎസ്ഐടിഎം ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, നീതി ആയോഗ് ഡയറക്ടര്‍ യോഗേഷ് സൂരി തുടങ്ങിയ വര് പങ്കെടുത്തു. ക്വിസ്മത്സരം, സ്ലോഗന് മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും വിവിധ നറുക്കെടുപ്പുകളും ചടങ്ങില്‍ നടന്നു. ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വാഗതവും എഡിഎം ടി. ജനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: