ഇടുക്കി: ഉല്പാദനം മൂന്ന് ദിവസമായി ഇരട്ടിയാക്കിയതോടെ ഇടുക്കിയിലെ ജലനിരപ്പ് 2332.22 അടിയായി. അതായത് 31.767 ശതമാനം.
മൂന്ന് ദിവസം കൊണ്ട് ഒന്നരയടിയോളം വെള്ളമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 46.618 ആയിരുന്നു. 2350.50 അടി. അതായത് 18 അടിയോളം വെള്ളം കുറവ്. നിലവില്‍ 682.35 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം സംഭരണിയില്‍ ഉണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ 7 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്ന ഉല്പാദനം വെള്ളിയാഴ്ച 3.914 ദശലക്ഷം യൂണിറ്റാക്കി കുറച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ ഉപഭോഗവും അവധി ദിനമായിരുന്നതിനാല്‍ 692.735 ലക്ഷം യൂണിറ്റായി കുറഞ്ഞു.
2013-നെ അപേക്ഷിച്ച് നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ വെള്ളത്തിന്റെ അളവ് കൂടുതലാണെങ്കിലും ചൂടേറുന്നത് തിരിച്ചടിയാകുകയാണ്. 2013-ല്‍ 1437.958 ദശലക്ഷം യൂണിറ്റിനുള്ള വൈദ്യുതി ഉണ്ടായിരുന്നപ്പോള്‍ നിലവില്‍ 1597.82 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ജലസംഭരണികളിലുണ്ട്. 2016-ല്‍ ഇതേ ദിവസം 2188.681 ആയിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: