കൊളംബോ: ശ്രീലങ്കയില്‍ ജയില്‍ ബസിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് പേര് ജയില്‍ ഉദ്യോഗസ്ഥരാണ്. ഒരു ഗുണ്ടാതലവനും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ശ്രീലങ്കയില്‍ ജയില്‍ ബസിന് നേരെ ആയുധധാരികളുടെ ആക്രമണം.
ശ്രീലങ്കയുടെ തെക്കന്‍ നഗരമായ കാലുടരയില് വച്ച് ബസ് റോഡില്‍ തടഞ്ഞ് ആയുധധാരികള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രീയ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ജയില്‍ വാഹനം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: