മണിപ്പൂര്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജൂ.
മണിപ്പൂര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാല്‍ കോണ്‍ഗ്രസിന്റെ കുത്തഴിഞ്ഞ ഭരണം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ത്തുവെന്നും കിരണ്‍ റിജ്ജു പറഞ്ഞു. മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനമാണ് വികസനത്തിന്റെ ആദ്യ ചവിട്ടുപടി. മണിപ്പൂരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴിലാണ് ഇത് സംസ്ഥാനത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചുവെന്നും അദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. സ്വന്തം രാജ്യത്തെ കുറ്റം പറയുന്നത് ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും അദേഹം കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: