ന്യൂദല്‍ഹി: ഇസ്ലാമിക് ബാങ്കുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതു സംബന്ധിച്ച് ധനമന്ത്രാലയം നല്കിയ മറുപടി വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ് ബാങ്ക്. ഇസ്ലാമിക് ബാങ്കിങ് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് ധനമന്ത്രാലയം നല്കിയ കത്തിന്റെ കോപ്പി ആവശ്യപ്പെട്ട് കൊണ്ട് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്്.
ഇസ്ലാമിക് ബാങ്കിങ് സംബന്ധിച്ച കത്ത് നല്‍കുന്നത് ധനമന്ത്രാലയത്തോട് റിസര്‍വ് ബാങ്ക് അനുമതി ചോദിച്ചിരുന്നു. എന്നാല്‍, അത് നല്‍കരുതെന്ന് ധനമന്ത്രാലയത്തിന്റെ ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ഗ്രൂപ്പ് (ഐഡിജി) നിര്‍ദ്ദേശിച്ചതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് വിവരം നല്‍കാതിരുന്നത്.
ഇസ്ലാമിക് ബാങ്കിങ് ഇടപാടുകള്‍ക്ക് നിലവിലുള്ള ബാങ്കുകളില്‍ത്തന്നെ സംവിധാനം ഒരുക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി ആവശ്യപ്പെടുകയും ധനമന്ത്രാലയം ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. ഈ മറുപടിയാണ് വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ്വ് ബാങ്ക് പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: