വിജയവാഡ: ”എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇന്ത്യയിലെത്തി കുടുംബത്തോടൊപ്പം ചേരാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല” ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവില്‍ നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ ഡോ. രാമമൂര്‍ത്തി കോസനം പറഞ്ഞു.
ക്രൂരമായ പീഡനമാണ് ഐഎസിന്റെ തടവില്‍ നേരിടേണ്ടി വന്നത്. ഇന്ത്യന്‍ സര്‍ക്കാരിനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനും അദ്ദേഹം നന്ദി പറഞ്ഞു.
രാമമൂര്‍ത്തിയെ സ്വീകരിക്കാന്‍ ആന്ധ്രാപ്രദേശിലെ വിജയവാഡ വിമാനത്താവളത്തില്‍ അന്ന ഭവാനിയും മക്കളും എത്തിയിരുന്നു. രാമമൂര്‍ത്തി കുടുംബവുമായുള്ള കൂടിക്കാഴ്ച ഹൃദയ സ്പര്ശിയായിരുന്നു. അതിന് സാക്ഷ്യം വഹിച്ചിരുന്ന എല്ലാവരുടെയും കണ്ണുകല് ഈറനണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: