നാഗ്പൂര്‍: മദ്യപിച്ചെത്തിയ യാത്രക്കാരന് മുംബൈ-നാഗ്പൂര്‍ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ രണ്ട് എയര്‍ ഹോസ്റ്റസുമാരെ അപമാനിച്ചു. യുവതികളുടെ പരാതി പ്രകാരം 41 ഇ നമ്പര്‍ സീറ്റിലിരുന്ന ഹാര്ഡ്വെയര് വ്യവസായിയായ ആകാശ് ഗുപ്തയെ (23) പോലീസ് അറസ്റ്റ് ചെയ്തു.
ജെറ്റ് എയര്‍വേസ് 9എസ് 24460 വിമാനത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
മധ്യപ്രദേശിലെ ബാലഘട്ട് സ്വദേശിയായ ഗുപ്ത മദ്യപിച്ചിരുന്നെന്നു കണ്ടെത്തി. ഗോവയില്‍ അവധിക്കാലം ചെലവഴിച്ചശേഷം തിരിച്ചു മുംബൈയില്‍നിന്നു നാഗ്പൂരിലേക്കുള്ള യാത്രയിലായിരുന്നു ഗുപ്ത. വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന വനിതാ ജീവനക്കാരുടെ കൈയില്‍ കയറിപ്പിടിക്കുകയായിരുന്നു ഇയാള്‍.
ഉടന്‍തന്നെ മറ്റു ജീവനക്കാരെ ഇവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ ഗോപാല്‍ സിങ് സിഐഎസ്എഫിനെ വിവരമറിയിച്ചു. സിഐഎസ്എഫ് അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: