ന്യൂദല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ഒഴിവുകളില്‍ ഏപ്രില്‍ 30നകം നികത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ അദ്ധ്യക്ഷതയില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന് കോള്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
സുപ്രീംകോടതി അഭിഭാഷകനായ രാധാകാന്ത് ത്രിപാഠി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: