തിരുവനന്തപുരം : ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നിയന്ത്രിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടക്കുന്നത് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതു ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. വിശ്വാസികളുടെ കേന്ദ്രമായാണ് ആരാധനാലയങ്ങള്‍ മാറേണ്ടത്. എന്നാല്‍ വിശ്വാസികള്‍ക്ക് സുരക്ഷയോടെ സന്ദര്‍ശിക്കാനാകാത്ത സ്ഥിതിയുണ്ട്.
വിശ്വാസികള്‍ക്ക് ഭയരഹിതമായി എത്തിപ്പെടാനുള്ള സ്ഥലമായി ആരാധനാലയങ്ങളെ മാറ്റുംമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: