ഹോം » ലോകം » 

പാക് ഹൈക്കമ്മിഷന്‍ ഓഫീസിന് ഭീകര ഭീഷണി

July 10, 2011

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഹൈക്കമ്മിഷന്‍ ഓഫിസ് ആക്രമിക്കുമെന്ന് ഭീകര സംഘടനയായ ഹുജിയുടെ മുന്നറിയിപ്പ്. സംഘടനയെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കു വയ്ക്കുന്നതു പാക്കിസ്ഥാന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാക് വിദേശകാര്യ സെക്രട്ടറിയെയും ഹൈക്കമ്മിഷണറെയും വധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാക് വിദേശ കാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറിന് അയച്ച കത്തിലാണ് ഭീഷണി. ഇസ് ലാമാബാദില്‍ നിന്നാണ് കത്തയച്ചതെന്നു പോലീസ് കണ്ടെത്തി.

ഭീഷണിയെ തുടര്‍ന്ന് വിദേശകാര്യ ഓഫിസുകള്‍ക്കും ഓഫിസര്‍മാരുടെ വസതികള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അല്‍-ക്വയ്ദയുമായി ബന്ധമുള്ള ഹുജി കമാന്‍ഡര്‍ ഇല്യാസ് കശ്മീരി കഴിഞ്ഞ മാസം യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick