കോട്ടയം: സിഎംഎസ് കോളേജ് ദ്വിശതാബ്ദി സ്മാരക വാര്‍ഷിക നാടകാവിഷ്ക്കാരത്തിന് ആരംഭംകുറിച്ച് ഫെഡറികോ ലോര്‍ക്കയുടെ സ്പാനിഷ്കൃതി യെര്മയുടെ ഇംഗ്ലീഷ് വിവര്‍ത്തനം അരങ്ങിലെത്തുന്നു.
വിധിയുടെ വിളയാട്ടങ്ങള്‍ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കുത്തുവാക്കുകള്‍ക്കും ഇടയില്‍ വ്യക്തിത്വം തിരിച്ചറിയുവാന്‍ കടുത്ത തീരുമാനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന യൗവന സ്ത്രീത്വത്തിന്റെ കഥയാണ് യെര്‍മ.
ജ്യോതിര്‍മയി കുറുപ്പ് സംവിധാനം ചെയ്യുന്ന ഈ നാടകത്തിലെ അഭിനേതാക്കള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. പ്രിന്‍സിപ്പല്‍ ഡോ. റോയിസാം ഡാനിയേലിന്റെ മേല്‍നോട്ടത്തില്‍ ഇംഗ്ളീഷ് വിഭാഗ മേധാവി പ്രൊഫ. അഞ്ചു സൂസന് കുര്യനാണ സംഘാടക ചുമതല.
നാടക-സിനിമാ രംഗത്ത് സജീവ സംഭാവനകള്‍ നല്കിയ ഇംഗ്ളീഷ് വിഭാഗം മുന്‍ അദ്ധ്യാപകന് പ്രൊഫ. വി.എം. ജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥമാണ് നാടകം രംഗത്തെത്തുന്നത്. മാര്‍ച്ച് 1, 3 തീയതികളില്‍ വൈകിട്ട് 6നും രണ്ടാം തീയതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രദര്‍ശനം 3നും കോളേജ് ഗ്രേറ്റ്ഹാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: