കോട്ടയം: സിപിഎം ക്രൂരതയ്ക്കെതിരെ മഹിളാമോര്‍ച്ച നടത്തുന്ന ചിതാഭസ്മ നിമഞ്ജനയാത്ര ഇന്നും നാളെയും കോട്ടയം ജില്ലയില്‍. ചൊവ്വാഴ്ച 3ന് പാലായില്‍ യാത്ര എത്തും. 4.30ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കൊടുങ്ങൂരിലും, മാര്‍ച്ച് 1ന് രാവിലെ 9ന് കോട്ടയത്തും യാത്ര എത്തും.
പാലായില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, കാഞ്ഞിരപ്പള്ളിയില്‍ പി.കെ. കൃഷ്ണദാസ്, കോട്ടയത്ത് സി.കെ. പത്മനാഭന് എന്നിവര്‍ പ്രസംഗിക്കും.
യാത്രയില്‍ ബിജെപി മഹിളാമോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ല പ്രസിഡന്റ് എന്‍. ഹരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: