കോലഞ്ചേരി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പള്‍സര്‍ സുനിയേയും വിജീഷിനേയും തെളിവെടുപ്പിനായി കോലഞ്ചേരിയില്‍ കൊണ്ടുവന്നു.
സുനിയും വിജീഷും ഒളിവില്‍ താമസിച്ച കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജിനടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വന്‍ പോലീസ് സന്നാഹത്തോടെകൊണ്ടുവന്നത്.
തടിച്ചുകൂടിയ ജനങ്ങള്‍ക്കുനേരെ മന്ദഹസിച്ച് തെല്ലും കൂസലില്ലാതെ രാത്രിയില്‍ തങ്ങിയ സ്ഥലം പോലീസുകാര്‍ക്ക് കാണിച്ചുകൊടുത്തു. ആലുവ ഡിവൈഎസ്പി ബാബു കുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് തെളിവെടുപ്പിനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: