വിജയവാഡ : ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപടത്തിനു കാരണമെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ഇന്നലെ രാവിലെ 5.30ഓടെ ഭുവനേശ്വരില്‍ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന വോള്‍വോ ബസാണ് അപകടത്തില്‍ പെട്ടത്. കനാലിനിടയിലുള്ള വിടവിലേക്കാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞതത്. അപകടത്തില്‍ പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്.
ഇവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരെ വാഹനത്തില്‍ നിന്നും ഗ്യാസ് കട്ടറിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ പുറതെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: