കണ്ണൂര്‍: എയ്റോ ബലൂണി 2 കെ 17 ഇന്ത്യാ ബുക്ക് ഓഫ് റക്കോര്ഡില് ഇടംനേടി. ബലൂണ്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങളണിഞ്ഞ് 117 പേര് ഫാഷന്‍ ഷോയുടെ റാമ്പില്‍ കയറിയതോടെയാണ് പുതിയ റക്കോര്‍ഡ് പിറന്നത്. ബലൂണ്‍ വസ്ത്രങ്ങളണിഞ്ഞുള്ള ഫാഷന്‍ ഷോ ഇന്ത്യയില്‍ ആദ്യമായി നടത്തിയതിനും 117 പേര് പങ്കെടുത്തതിനുമാണ് റക്കോര്‍ഡ്. വയനാട്ടിലെ പൊന്‍കുഴി ആദിവാസി കോളനിയിലെ 20 കുട്ടികളും തളിപ്പറമ്പ് ഫെനുവേല്‍ ഗാര്ഡന് അനാഥ മന്ദിരത്തിലെ കുട്ടികളും തളിപ്പറമ്പ് എംഎം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെയും എയ്റോസിസ് കോളേജ് ഓഫ് ഏവിയേഷന്‍ ആന്റ് മാനേജ്മെന്റ് സ്റ്റഡീസിലെയും കാലിക്കറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കണ്ണൂരിലെ വിദ്യാര്‍ത്ഥികളുമാണ് ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്. ഇന്ത്യാ ബുക്ക് ഓഫ് റക്കോര്ഡ്സിന്റെ പ്രതിനിധി മന്മോഹന് സിങ്ങ് റാവത്ത് എത്തിയിരുന്നു. പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും നല്കി. തളിപ്പറമ്പിലെ എയ്റോസിസ് കോളേജും പ്രശസ്ത ബലൂണ്‍ ആര്‍ട്ടിസ്റ്റുമായ ഷിജിന പ്രീതും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ട്രോഫിയും എയ്റോസിസ് കോളേജ് എംഡി ഡോ.ഷാഹുല്‍ ഹമീദം ഷിജിന പ്രീതും ചേര്‍ന്ന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: