ചെറുപുഴ: ആയന്നൂര്‍ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തോട് ചേര്‍ന്നുള്ള പുകപ്പുരയും ജീപ്പും കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അഗ്നിബാധ. ഷീറ്റ് ഉണക്കാനിട്ട പുകപ്പുരയില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിനും തീ പിടിച്ചു. പെരിങ്ങോത്ത് നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ.എം.ശ്രീനാഥിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. പയ്യന്നൂര്‍ സ്വദേശി ഡോമിനിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച പുകപ്പുര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: