ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ടിലെ തുക പൂര്‍ണമായി പിന്‍വലിക്കാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന നിബന്ധന പിന്‍വലിച്ചു. പെന്ഷന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ആധാര്‍ നമ്പര്‍ നല്‍കണമെന്ന പഴയ ഉത്തരവ് റദ്ദാക്കിയതായും ഇപിഎഫ്ഒ അറിയിച്ചു. അക്കൗണ്ട് അവസാനിപ്പിച്ച് മുഴുവന്‍ തുകയും പിന്‍വലിക്കുന്നവര്‍ക്കാണ് ഇളവ്.
പത്തു വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസുള്ള പിഎഫ് അംഗങ്ങള്‍ പണം പിന്‍വലിക്കുമ്പോള്‍ ഫോം 10 സി മാത്രം സമര്‍പ്പിച്ചാല്‍ മതി. എന്നാല്‍, പെന്ഷന് നിശ്ചയിക്കുന്നതിനു നല്‍കേണ്ട ഫോം 10 ഡിയുടെ കൂടെ ആധാര്‍ നമ്പര്‍ നല്‍കണം. വിരമിച്ച ശേഷം പണം പിന്‍വലിക്കുമ്പോള്‍ ആധാര്‍ നമ്പരടക്കമുള്ള മുഴുവന്‍ രേഖകളും ആവശ്യമാണ്. ഇടയ്ക്ക് പിഎഫ് നിര്‍ത്തിപ്പോകുന്നവരുടെ പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.
ജനുവരിയിലാണ് പിഎഫ് പിന്‍വലിക്കലിന് ആധാര്‍ നിര്‍ബന്ധമാക്കിയത്. നിലവിലെ പിഎഫ് അംഗങ്ങള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ പിഎഫ് ബോര്‍ഡിന് നല്‍കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: