കണ്ണൂര്‍: പാലക്കാട് കഞ്ചിക്കോട് സിപിഎമ്മുകാര്ചുട്ടു കൊന്ന ബിജെപി പ്രവര്‍ത്തക വിമലാ ദേവിയുടെ ചിതാഭസ്മവും വഹിച്ചുകൊണ്ട് മഹിളാ മോര്‍ച്ച നടത്തുന്ന നിമജ്ജന യാത്രയ്ക്ക് ഇന്ന് കണ്ണൂരില്‍ സ്വീകരണം നല്‍കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് നയിക്കുന്ന വടക്കന്‍ മേഖല യാത്രയാണ് ജില്ലയിലെത്തുന്നത്. ഉച്ചക്ക് 2.30 ന് മട്ടന്നൂരില്‍ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് 3.30 ന് തലശ്ശേരിയിലും 5.30 ന് കണ്ണൂരിലും സ്വീകരണം നല്‍കും. തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രസംഗിക്കും. 2 ന് രാവിലെ 10.30 ന് പയ്യന്നൂരിലും യാത്രയ്ക്ക് സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: