ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി അമിനാ മുഹമ്മദ് ചുമതലയേറ്റു. നൈജീരിയയിലെ മുന്‍ പരിസ്ഥിതി മന്ത്രിയാണ് അമിനാ മുഹമ്മദ്.
നേരത്തെ, യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി ബാന്‍ കി മൂണിന് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആമിന കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു. നിരവധി അന്താരാഷ്ട്രസമിതികളിലും ആമിന അംഗമായിരുന്നിട്ടുണ്ട്.
യുഎന്‍ സെക്രട്ടറി ജനറലിന്റെ 2015 ഡെവലപ്പിംഗ് അജണ്ട നിശ്ചയിക്കുന്ന ഉന്നതതല സമിതിയിലും അമിനാ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: