മലപ്പുറം: കാണാതായ വൃദ്ധയുടെ മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മലപ്പുറം ആലങ്കോട് സ്വദേശി ജാനകി (75)യെയാണ് കാണാതായത്. ഇന്ന് രാവിലെ ഇവരെ വീടിന് സമീപത്തെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അഞ്ച് ദിവസമായി ജാനകിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട്-തൃശൂർ സംസ്ഥാന പാതയോട് ചേർന്ന് പന്താവൂർ പാലത്തിന് സമീപത്തെ പാടത്താണ് മൃതദേഹം കണ്ടത്. പശുവിനെ കെട്ടാൻ പാടത്ത് എത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കൈകാലുകൾ പൂർണമായും നഷ്ടപ്പെട്ട് അഴുകിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടി അല്ലാത്ത തലഭാഗങ്ങൾ മുഴുവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ചങ്ങരംകുളം എസ്ഐ കെ.പി. മനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: