ന്യൂദല്‍ഹി: പ്രശസ്ത ഗുജറാത്തി എഴുത്തുകാരനും നാടകകൃത്തുമായ തരക് മേഹ്ത(87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
1971 മാര്‍ച്ചില്‍ ചിത്രലേഖയിലാണ് അദ്ദേഹത്തിന്റെ പംക്തി ആദ്യമായി അച്ചടിക്കപ്പെടുന്നത്. 80ലേറെ പുസ്തകങ്ങളുടെ രചയിതാവായിരുന്നു തരക് മേഹ്ത. 2015ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്കി ആദരിച്ചു.
തരക് മേഹ്തയുടെ ‘ദുനിയ നെ ഉന്ദ്ദാ ചാസ്മ’ എന്ന ഹാസ്യപംക്തി ശ്രദ്ധേയമാണ്. ഈ പംക്തിയുടെ ടെലിവിഷന്‍ പതിപ്പായിരുന്നു ‘തരക് മേഹ്ത കാ ഉലാ ചാസ്മ’ എന്ന കോമിക് പരമ്പര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: