കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്‍പതുമാസത്തെ ഭരണം കേരളത്തെ നശിപ്പിച്ചതായി എഐസിസി ദേശീയ വക്താവും പ്രമുഖ സിനിമാ നടിയുമായ ഖുശ്ബു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാറിന് ഒന്നും ശരിയാക്കാന്‍ സാധിച്ചിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ നട്ടുച്ചയ്ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനല്ല പോലീസ് ശ്രമിക്കുന്നത്.കുട്ടികളും, അമ്മമാരും, വൃദ്ധകളും ഇന്ന് ഒരു പോലെ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.
നടിയ്ക്ക് നേരെയുണ്ടായ അക്രമത്തെ പുറത്തുപറയാന്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഇങ്ങനെ മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് പിന്തുണന നല്കാന് നമുക്ക് സാധിയ്ക്കണം. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പിണറായി വിജയന് പറയാന്‍ പാടില്ലായിരുന്നു. ഇത് കുറ്റകൃത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ വേണ്ടി ചെയ്ത ശ്രമമാണെന്നും ഖുശ്ബു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: