തൃശൂര്‍: ഗുരുവായൂര്‍ നായര്‍ സമാജം കുറൂരമ്മ ദിനത്തില്‍ നല്കുന്ന ‘ശിവപത്മം’ പുരസ്കാരത്തിന് പത്മഭൂഷന്‍ ഡോ. പി.കെ. വാരിയര്‍ അര്‍ഹനായി.
കെ.എസ്. പ്രേമചന്ദ്രകുറുപ്പ്, പി.ടി. മോഹനകൃഷ്ണന്, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ഫലകം, പ്രശസ്തിപത്രം, 10,001 രൂപ മാതൃദക്ഷിണ, പൊന്നാട എന്നിവയുള്‍പ്പെട്ട ശിവപത്മം പുരസ്കാരത്തിന് ഡോ. പി.കെ. വാരിയരെ തെരഞ്ഞെടുത്തത്. കുറൂരമ്മദിനമായ മാര്‍ച്ച് 5 ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് മമ്മിയൂര്‍ കൈലാസം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ വെച്ച് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് പുരസ്കാരം ഡോ. വാരിയര്‍ക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: