തിരുവനന്തപുരം: പട്ടികജാതി,വകുപ്പ് വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ വിനിയോഗത്തില്‍ വിഴ്ച്ച പറ്റിയത് ശ്രദ്ധയില്‍ പെട്ടിട്ടിലെന്ന് മന്ത്രി എ.കെ. ബാലന്.
നിയമസഭയില്‍ ഒ. രാജഗോപാല്‍ എംഎല്‍എ രേഖാമൂലം നല്കിയ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ 2370.51 ലക്ഷം രൂപ സംസ്ഥാനം ചെലവഴിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി 31530.76 ലക്ഷം അനുവദിച്ചിരുന്നു. ഇതില്‍ സംസ്ഥാന 29160.25 ലക്ഷം മാത്രമെ ചെലവഴിച്ചുള്ളു.
അര്‍ഹരുടെ കൈകളില്‍ ഫണ്ട് എത്തിക്കാന്‍ വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും വിവിധ പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: