വൈദ്യുതിവാഹിനിയുടെ പഴയതും പൂതലിച്ചതുമായ കവചവും, തിട്ടപ്പെടുത്തിയതിനേക്കാള് പലമടങ്ങ് കൂടുതല്‍ വോള്‍ട്ടേജ് ആവശ്യമുള്ളതും ശക്തിയുള്ളതുമായ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതുമാണ് ഷോര്‍ട്ട്സര്‍ക്യൂട്ടിനും തീപിടുത്തത്തിനും തന്മൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥയ്ക്കും കാരണം. എതിരാളികളായ ക്രിമിനലുകളുടെ ആയുധമാണോ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന കൊടുവാള്?
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മിഠായിതെരുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ ജീവന് പണയപ്പെടുത്തി ഉയരങ്ങളില്‍ തീയോട് മല്ലടിക്കുന്നത് ചാനലുകളില്‍ കണ്ടു. കുടുംബവും കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളും അച്ചനമ്മയും അവര്‍ക്കുമുണ്ട്. ഉണര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കണം.
കാവല്ലൂര്‍ ഗംഗാധരന്, ഇരിങ്ങാലക്കുട
പ്രതികരിക്കാൻ ഇവിടെ എഴുതുക: