കല്‍പ്പറ്റ : കേന്ദ്ര തൊഴില്‍ മന്ത്രാലയം വിവിധ സംഘടനകളുമായി സഹകരിച്ച് മാര്‍ച്ച് അഞ്ചിന് മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ സൗജന്യ തൊഴില്‍മേള നടത്തും.
എല്ലാ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: അഞ്ചാം ക്ലാസ്സ്. ബിരുദ- ബിരുദാനന്തര യോഗ്യതകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. വാണിജ്യ- വ്യവസായ- ഇന്‍ഷൂറന്‍സ് മേഖലകളിലെ തൊഴില്‍ ദാതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2332113/ 9495746866 നമ്പര്‍ ഫോണിലോ cgctvm [email protected] എന്ന ഇ- മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: