കൽപ്പറ്റ: കേന്ദ്ര സർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ വയനാടിന് നൽകിയ പരിഗണന പോലും സംസ്ഥാന സർക്കാർ നൽകിയില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കർ. സംസ്ഥാനം നിലവിൽ നേരിടുന്ന വിലക്കയറ്റം വരൾച്ച പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ ഒന്നും തന്നെ ബഡ്ജറ്റിലില്ല. കൂടാതെ നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പല പദ്ധതികളും കേന്ദ്രബഡ്ജറ്റിന്റെ കാർബൺ കോപ്പികളാണ്. കാർഷിക ജില്ലയായ വയനാട്ടിലെ കർഷകരേയും തൊഴിലാളികളേയും പാടെ അവഗണിച്ചിരിക്കുകയാണ് ഇടത് സർക്കാരെന്നും അദ്ധേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: