ആലപ്പുഴ: ജില്ലാ പവര്‍ ലിഫ്റ്റിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല പുരുഷ–വനിതാ സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്സ് പവര്‍ലിഫ്റ്റിങ് മല്‍സരങ്ങളുടെ സമാപന സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു.
240 പോയിന്റ് നേടി ആലപ്പി ജിം ഓവറോള്‍ ചാംപ്യന്‍ഷിപ് കരസ്ഥമാക്കി. 119 പോയിന്റ് നേടി ശ്രീകൃഷ്ണ ജിം രണ്ടാം സ്ഥാനവും, 81 പോയിന്റ് നേടി സ്പോര്‍ട്സ് കൗണ്‍സില്‍ ജിം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാഹുല്‍ സജി (സ്ബ് ജൂനിയര്‍ സ്ട്രോങ് മാന്‍ ഓഫ് ആലപ്പി, ആലപ്പി ജിം), കെ.സി.നന്ദു (ജൂനിയര്‍ സ്ട്രോങ് മാന്‍ ഓഫ് ആലപ്പി–സീനിയര്‍ സ്ട്രോങ് മാന്‍ ഓഫ് ആലപ്പി, ആലപ്പി ജിം), ടി.കെ.വികാസ് (മാസ്റ്റേഴ്സ് സ്ട്രോങ് മാന്‍ ഓഫ് ആലപ്പി, ഡിഎസ്സി ജിം), എം.അനീഷ (സബ് ജൂനിയര്‍ സ്ട്രോങ് ഗേള്‍ ഓഫ് ആലപ്പി, എസ്കെ ജിം), എസ്.പി.ശ്രീകുട്ടി (ജൂനിയര്‍ സ്ട്രോങ് വിമന്‍ ഓഫ് ആലപ്പി, എബിവി എച്ച്എസ്എസ്), മഞ്ചുഷ (സീനിയര്‍ സ്ട്രോങ് വിമന്‍ ഓഫ് ആലപ്പി, ഡിഎസ്സി ജിം) എന്നിവര്‍ മികച്ച ലിഫ്റ്റേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: