‘വിചാരം’ പംക്തിയില്‍ മാര്‍ച്ച് രണ്ടിനു പ്രസിദ്ധീകരിച്ച മുരളി പാറപ്പുറത്തിന്റെ ‘മഞ്ജു വഞ്ചിക്കപ്പെടരുത്’ എന്ന ലേഖനം സമയോചിതവും ഭാരത സംസ്കാരത്തെ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഏവരും വായിക്കേണ്ടതുമാണ്.
കേരളീയര്‍, പ്രത്യേകിച്ച് മലയാളി ഹിന്ദുക്കള്‍ ഏകദേശം മറവിയിലേക്കു തള്ളിയ, മാധവിക്കുട്ടിയുടെ ഇസ്ലാമികത്തിലേക്കുള്ള മതംമാറ്റത്തെ വീണ്ടും ഹിന്ദു പെണ്‍കുട്ടികളില്‍ എത്തിക്കാനും അതിലൂടെ ‘ലൗ ജിഹാദ്’ ഉഷാറാക്കാനുമാണല്ലോ സംവിധായകന് കമല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ ശ്രമത്തെ മനസ്സിലാക്കി സമൂഹത്തില്‍ പ്രത്യേകിച്ച് സ്ത്രീകളില്‍ അവബോധവും ജാഗ്രതയും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ലൗജിഹാദിനെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍തന്നെ മുന്നിട്ടിറങ്ങണം. പുരുഷബന്ധുക്കള്‍ പൂര്‍ണപിന്തുണ നല്‍കുകയും വേണം.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: