ഹോം » പൊതുവാര്‍ത്ത » 

ആസാമിലും തീവണ്ടി പാളം തെറ്റി: 150 പേര്‍ക്ക് പരിക്കേറ്റു

July 10, 2011

ഗുവാഹത്തി: ആസാമിലെ നാല്‍ബാരിയില്‍ തീവണ്ടി പാളം തെറ്റി 150 പേര്‍ക്ക് പരിക്കേറ്റു. പാളത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീവണ്ടി പാളം തെറ്റിയതെന്ന് റെയില്‍‌വേ അറിയിച്ചു. ഗുവാഹത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം.

ഗുവാഹത്തി-പുരി എക്‌സ്പ്രസാണ് വൈകീട്ട് 8.30ന് ഗോഗ്രപ്പാറയ്ക്കു സമീപം പാളംതെറ്റിയത്. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിനു തൊട്ടുമുമ്പ് സംഭവ സ്ഥലത്തു നിന്ന് വലിയ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മാല്‍വയിലും തീവണ്ടി പാളം തെറ്റി 35 പേര്‍ മരിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick