ഹോം » പ്രാദേശികം » കണ്ണൂര്‍ » 

വയത്തൂറ്‍ കാലിയാര്‍ ക്ഷേത്രത്തില്‍ പീഠപ്രതിഷ്ഠ നാളെ

July 10, 2011

ഇരിട്ടി: വയത്തൂറ്‍ കാലിയാര്‍ ക്ഷേത്രത്തിലെ പുനരുദ്ദാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പീഠപ്രതിഷ്ഠാ കര്‍മ്മം നാളെ നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത്‌ പുടയൂറ്‍ മനയില്‍ കുബേരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. പീഠരഥഘോഷയാത്ര ഇന്ന്‌ വിരാജ്പേട്ട ആലുഗുണ്ട ആവതി ക്ഷേത്രത്തില്‍ നിന്നും രാവിലെ ൮.൩൦ ന്‌ ആരംഭിക്കും. ശിവനും പാര്‍വതിയുമായി ഒറ്റക്കല്ലില്‍ കാര്‍ക്കുളയില്‍ നിര്‍മ്മിച്ച പീഠം ഇന്നലെ വിരാജ്‌ പേട്ടയിലെത്തിച്ചു. ഇന്നു രാവിലെ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച രഥത്തില്‍ പീഠം വയത്തൂരിലെത്തിക്കും. കുടകിലെ പത്തോളം ദേവസ്ഥാനങ്ങളില്‍ ദര്‍ശനം നടത്തി വൈകുന്നേരം ൫.൩൦ ന്‌ ഉളിക്കല്‍ മണ്ഡപപ്പറമ്പ്‌ ഗണപതി ക്ഷേത്രത്തിലെത്തിക്കുന്ന പീഠം ഘോഷയാത്രയായി ൬.൩൦ ന്‌ വയത്തൂരിലെത്തിക്കും. ക്ഷേത്രത്തില്‍ മാതൃസമിതി താലപ്പൊലി ഘോഷയാത്രയോടെ പീഠത്തെ സ്വീകരിക്കും. നാളെ രാവിലെ ൧൦ മണിക്ക്‌ പ്രതിഷ്ഠാകര്‍മ്മം നടക്കും. ഇതോടെ ശ്രീകോവില്‍ നവീകരണത്തിണ്റ്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകും. ൧൩ ന്‌ ശുദ്ധികലശം നടക്കും. ശ്രീകോവിലിനുള്ളിലെ കരിങ്കല്‍ പാളികളും ഓവുചാലുകളും പുനര്‍നിര്‍മ്മിച്ചു കഴിഞ്ഞു. നാലമ്പലത്തിണ്റ്റെ ചുറ്റും കല്ലു പാകുന്ന പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്‌. കോടിക്കണക്കിന്‌ രൂപ ചെലവിട്ടാണ്‌ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick