കൊച്ചി: പെണ്‍കുട്ടികള്‍ക്കെതിരെ നിരന്തരമായി നടന്നുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിപിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
മഹിളാമോര്‍ച്ച സംസ്ഥാന കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കുനേരെ നടന്നുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളെ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയുക എന്ന ആവശ്യവുമായി കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് 18 ന് സെക്രട്ടറിയേറ്റ് ബന്ധിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
യോഗത്തില്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണുസുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജയ സദാനന്ദന്, അഡ്വ. നിവേദിത, ജില്ലാ പ്രസിഡന്റ് അഡ്വ. ജി. മഹേശ്വരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: