പറവൂര്‍: കര്‍ഷകന്റെ മനസ്സറിഞ്ഞതാണ് കേന്ദ്രസര്‍ക്കാറിന്റെ ബജറ്റെന്നും ഫണ്ട് എവിടെനിന്നു കണ്ടെത്തുമെന്നറിയാത്ത പദ്ധതി നിരത്തലാണ് സംസ്ഥാന ബജറ്റെന്നും അഡ്വ. പി. എസ്. ശ്രീധരന് പിള്ള. ബിജെപി വ്യാപാരി സെല്‍ പറവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര-സംസ്ഥാന ബജറ്റ് അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ശ്രീധരന് പിള്ള.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടംപ്രവര്ത്തിക്കുന്നത്. തോമസ് ഐസക്കിന്റെ ബജറ്റ് പദ്ധതികള്‍ പലതും നടപ്പിലാക്കാന്‍ പറ്റില്ല, അതിനാല്‍ അടുത്ത വര്‍ഷവും ആവര്‍ത്തിക്കേണ്ടിവരും. അരുണ്‍ ജെയ്റ്റ്ലിയാകട്ടെ കര്ഷകക്ഷേമത്തിലൂടെ രാജ്യ സമ്പദ് വ്യവസ്ഥ ഭദ്രമാക്കുന്നതിനാണ് ബജറ്റില്‍ ലക്ഷ്യം വെച്ചിട്ടുള്ളത്, അദ്ദേഹം പറഞ്ഞു.
ബിജെപി പറവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ് . ജയകൃഷ്ണന് അദ്ധ്യക്ഷനായി. വ്യാപാരി സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.കെ. പിള്ള, ജില്ല കണ്‍വീനര്‍ അര്ജുന് ശശി, ബിജെപി മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എം. കെ. സദാശിവന്, വ്യാപാരി സെല്‍ മണ്ഡലം കണ്‍വീനര്‍ വിനോദ് ഗോപിനാഥ് , അജി പോട്ടശേരി , അഡ്വ. പി. വിശ്വനാഥമേനോന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: