കൈവേലി: എടോനി മേക്കോട്ട മലയില്‍ കൃഷിഭൂമിയില്‍നിന്ന് 41 തെങ്ങുകള്‍ മുറിച്ച് നശിപ്പിച്ച സംഭവത്തി നെതിരെ രൂപീകരിച്ച കര്‍മ്മ സമിതി ചെയര്മാന് ചന്ദ്രന് മുളളമ്പത്തിന് ഭീഷണി. ഇയാളുടെ വീട്ടിന് മുന്നില്‍ ഇന്നലെ പുലര്‍ച്ചെ തെങ്ങിന് തൈ കെട്ടി തൂക്കുകയും. തീപ്പന്തം എന്ന പേരില്‍ നോട്ടീസ് ഒട്ടിക്കുകയും ചെയ്തു. നോട്ടീസും തൈയും കുറ്റിയാടി പോലീസ് കസ്റ്റഡിയി ലെടുത്തു. തെങ്ങുമുറിച്ച് മാറ്റിയ കൃഷിഭൂമിയില്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ശനിയാഴ്ച നട്ട തെങ്ങിന് തൈയും പിഴുതു മാറ്റിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് മുള്ളമ്പത്ത് സ്വദേശിയായ വിനോദന്റെ തെങ്ങുകള്‍ മെഷീന് കട്ടര്‍ ഉപയോഗിച്ച് വെട്ടി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: