പറവൂര്‍: ചെറായി-ചാത്തനാട് തീരദേശ പാത നിര്‍മ്മാണം പതിനൊന്ന് വര്‍ഷമായി മുടങ്ങികിടക്കുന്നതില് പ്രതിഷേധിച്ച് ഭാരതീയ ജനത ഒബിസി മോര്‍ച്ച ചെറായി പാലത്തിന് സമീപം ചിത കത്തിച്ച് പ്രതിഷേധിച്ചു. തീരദേശ പാത നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായ പാലങ്ങള്‍ പൊളിഞ്ഞ് തുടങ്ങി. റോഡുകള്‍ വെള്ളത്തിലേക്ക് ഇടിഞ്ഞ് വീണുതുടങ്ങി. നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അത് വിജിലന്‍സ് അന്വേഷിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
പെരുമ്പടന്ന ജംഗ്ഷനില്‍നിന്ന് പ്രകടനമായെത്തി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന് ചിത കത്തിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു.
ഒബിസി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.ജെ.മദനന് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അജി പോട്ടശേരി, നിയോജക മണ്ഡലം ട്രഷറര്‍ ടി.എ. ദിലീപ്, അഡ്വ.പി. വിശ്വനാഥ മേനോന്, സാജന് കാട്ടേത്ത്, സി.വി. ഹരിദാസ്, രാജു മാടവന, സി.കെ. സന്തോഷ്, എം.കെ. വാസുദേവന്‍, സി.പി. സനല്‍കുമാര്‍, രാജന് വര്‍ക്കി, മുരുകന് പറയകാട്, ഹരി വാണിയക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: