കളമശേരി: കുസാറ്റ് കലോത്സവം ‘സര്‍ഗ്ഗം17’ സമാപിച്ചു. 360 പോയിന്റ് നേടി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കുസാറ്റ് ജേതാക്കളായി. 297 പോയിന്റ് നേടി കുസാറ്റ് മെയിന്‍ ക്യാമ്പസ് ആണ് രണ്ടാം സ്ഥാനത്ത്. വിജയികള്‍ക്കുള്ള ഓവര്‍ ഓള് ട്രോഫി സംവിധായകന് ഡിക്സണ്‍ ആന്റണിയില്‍ നിന്ന് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കുസാറ് ആര്‍ട്സ് ക്യാപ്റ്റന്‍ കിരണ്‍ ഏറ്റുവാങ്ങി.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ബാലതാരം ചേതന്‍ ജയലാല്‍ മുഖ്യാതിഥിയായി. കുസാറ്റ് യൂണിയന് ചെയര്മാന് ശ്രീജേഷ് ബി പണിക്കര്‍ അധ്യക്ഷനായി. കുസാറ് യൂണിയന് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എ.വൈ, ജനറല്‍ കണ്‍വീനര്‍ സജാദ് ചെമ്മുക്കന്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സംവിധായകന് ഡിക്സണ്‍ ആന്റണി, ചേതന്‍ ജയലാല്‍, കുസാറ്റ് യൂണിയന് ട്രഷറര്‍ പി.കെ. ബേബി എന്നിവര്‍ വിതരണം ചെയ്തു.
സര്‍ഗ്ഗ പ്രതിഭകളായി മ്യൂസിക് വിഭാഗത്തില്‍ നിന്ന് ബി. ഉണ്ണികൃഷ്ണനും (മെയിന്‍ ക്യാമ്പസ്), ഡാന്‍സ് വിഭാഗത്തില്‍ നിന്ന് ഐശ്വര്യ സുരേഷിനെയും (ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി), ലിറ്റററി വിഭാഗത്തില്‍ നിന്ന് എം. പ്രസാദിനേയും (മെയിന്‍ ക്യാമ്പസ്), തിയേറ്റര്‍ വിഭാഗത്തില്‍ നിന്ന് എന്‍. നിഥിന് കുമാറിനെയും (മെയിന്‍ ക്യാമ്പസ്), ഫൈന്‍ ആര്‍ട്സ് വിഭാഗത്തില്‍ നിന്ന് അനുരുഭ പ്രദീപിനേയും (സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ്) തെരഞ്ഞെടുത്തു. ലിറ്റററി വിഭാഗത്തില്‍ ജേതാവായ എം. പ്രസാദിന് കുസാറ്റിലെ മുന്‍ വിദ്യാര്‍ത്ഥിയും ടെക്നോസിന്റെ ആദ്യത്തെ കണ്‍വീനറുമായ കെ.കെ. രാകേഷ് സ്മാരക പുരസ്കാരം സംവിധായകന് ഡിക്സണ്‍ ആന്റണി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: