കൊച്ചി: വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 2017-2019 ദൈ്വവര്ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എട്ടു ഫെറോനകളില്‍ നിന്നായി എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. രൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍ നേതൃത്വം നല്കി. ഷാജന് പി. ജോര്‍ജ് പീടികത്തറയിലിനെ പ്രസിഡന്റായും, ആഗ്നസ് സെബാസ്റ്റ്യനെ ജനറല്‍ സെക്രട്ടറിയായും ജൂഡ് തദേവൂസ്, കെ.വി. സെബാസ്റ്റ്യന്‍, വി.ജി. സെബാസ്റ്റ്യന്‍, ഉഷ തങ്കച്ചന്, ലിനി ജോയി, ആനി റാഫി, കെ.വി. ക്ലീറ്റസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ബേബി ആന്റണി, റാഫേല്‍ നെടുന്തറപറമ്പില്, കെ.ടി. ഫ്രാന്‍സിസ്, ഷിബു ജോര്‍ജ്, സിസിലി ജോസഫ്, മോളി ജോയി, ജോമോന്കാക്കാര എന്നിവരെ സെക്രട്ടറിമാരായും യോഗം തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചന് വെളിയില്‍ അദ്ധ്യക്ഷനായി. രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍ സ്വാഗതവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: