അക്ര: ഘാനയിലെ ക്വിന്റാപോ വെള്ളച്ചാട്ടത്തില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 20 പേര് മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് വന്മരം വെള്ളത്തിലേക്കു കടപുഴകി വീഴുകയായിരുന്നു. അപകട സമയത്ത് നിരവധി സഞ്ചാരികള്‍ വെള്ളത്തില്‍ നീന്തുകയായിരുന്നു. ഇവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: