ആലപ്പുഴ: ഉയരത്തില്‍ നിന്ന് നഗരം മുഴുവന്‍ കാണുകയെന്നത് അപൂര്‍വ്വമാണ്. ആ കാഴ്ച കാണാനാണ് ആലപ്പുഴയിലെ ലൈറ്റ് ഹൗസിലേക്ക് നിരവധി സഞ്ചാരികള്‍ എത്തുന്നത്. നഗരത്തിന്റെ ഭൂരിഭാഗങ്ങളും ഈ ലൈറ്റ് ഹൈസില്‍ നിന്നാല്‍ കാണാന്‍ സാധിക്കും.
ഒപ്പം ഉയരത്തില്‍ നിന്നുതന്നെ കടലിന്റെ സൗന്ദര്യവും ആസ്വദിക്കാം. കൂടാതെ ലൈറ്റ് ഹൗസില്‍ എത്തുന്നവര്‍ക്ക് മറ്റൊരു കാഴ്ചയും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ലൈറ്റ് ഹൗസിനോട് ചേര്‍ന്നുള്ള മ്യൂസിയം. ഇരുപത് രൂപയാണ് ലൈറ്റ് ഹൗസില്‍ കയറുന്നതിനും മ്യൂസിയത്തിലെ കാഴ്ചകള്‍ക്കും നല്‍കേണ്ടത്. നിത്യേന ആയിരം പേരെങ്കിലും ലൈറ്റ് ഹൗസിലൂടെ കാഴ്ചകള്‍ കാണാന്‍ എത്തുന്നുണ്ട്.
രാവിലെ 9.30 മുതല്‍ 11.30വരെയും വൈകിട്ട് 3.30മുതല്‍ 5.30 വരെയുമാണ് സന്ദര്‍ശന സമയം. വര്‍ഷ പരീക്ഷ കഴിയുന്നതോടെ ബീച്ചിലെത്തുന്നവരുള്പ്പെടെയുള്ള സന്ദര്‍ശകര്‍ ലൈറ്റ് ഹൗസിലും എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. മ്യൂസിയത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ കാഴ്ചകള്‍ കാണാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: