അരൂര്‍: പ്രായമായവര്‍ക്ക് വിമാനയാത്ര നടത്താനുള്ള ആഗ്രഹം റസിഡന്‍സ് അസോസിയേഷന് സഫലമാക്കി. അരൂരിലെ ഹൈലൈറ്റ് റസിഡന്റ്സ് അസോസിയേഷനിലെ 57 പേരാണ് ആകാശയാത്രയ്ക്ക് ഒരുങ്ങുന്നത്.ഇവരില്‍ 32 പേര് വയോധികരാണ്. അസോസിയേഷന് ഭാരവാഹികള്‍ പൂര്‍ണ്ണമായും സ്ത്രീകളാണ്. ജില്ലയില്‍ വനിതകള്‍ മാത്രം ഭാരവാഹികളായ ഏക റസിഡന്റ്സ് അസോസിയേഷനാണിത്.
26 ന് രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് ആകാശയാത്ര 35 പേര് സ്ത്രീകളും 22 പേര് പുരുഷന്മാരുമാണ്. വിമാന മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തി വിവിധ സ്ഥലങ്ങളിലെ പ്രധാന കാഴ്ചകള്‍ കണ്ട ശേഷം വൈകിട്ട് തീവണ്ടി മാര്‍ഗ്ഗം തിരികെ നാട്ടിലെത്തുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജെസി അഗസ്റ്റിന്, സെക്രട്ടറി ഷീല അശോകന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: