ആലപ്പുഴ: ശിവഗിരി മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കനകജൂബിലി ആഘോഷം നടത്താന്‍ ധര്‍മ്മ സംഘം ട്രസ്റ്റ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വാഗതസംഘ രൂപീകരണയോഗം നാളെ വൈകിട്ട് മൂന്നിന് കിടങ്ങാം പറമ്പുള്ള അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന് മന്ദിര ഹാളില്‍ നടക്കും.
ഗുരുധര്‍മ്മ പ്രചരണസഭയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും മുഴുവന്‍ ഭക്തരും പങ്കെടുക്കണമെന്ന് ഗുരുധര്‍മ്മ പ്രചരണ സഭ ആലപ്പുഴ മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.എം. ജയസേനനും സെക്രട്ടറി കെ.ജി. കമലാസനനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: