കട്ടപ്പന: സ്വകാര്യ ബേക്കറിയില്‍ നിന്നും വാങ്ങിയ കേക്കിനുള്ളില്‍ പ്രാണികളും പാറ്റയും കണ്ടതായി പരാതി. ഇന്നലെ നഗരത്തിലെ വിന്‍സിലി ബേക്കറിയില്‍ നിന്നും അന്‍പത് രൂപ മുടക്കി വാങ്ങിയ കേക്കിലാണ് ചത്ത പ്രാണികളെയും പാറ്റയും കണ്ടത്. സന്യാസിയോട മാളിയേക്കല്‍ റീന വിന്‍സിലി ബേക്കറിക്കും ഉടമക്കുമെതിരെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ജെ ബേബിക്ക് പരാതി നല്കി.
കേക്ക് കഴിച്ച കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപെട്ടതായും പരാതിയില്‍ പറയുന്നു. കട്ടപ്പനയില്‍ വില്‍ക്കുന്ന ബേക്കറി പദാര്‍ത്ഥങ്ങളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: