ചേര്‍ത്തല: ബൈക്ക് മോഷണകേസില്‍ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട പള്‍സര്‍ സുനിയെ വീണ്ടും റിമാന്‍ഡു ചെയ്തു. അരൂര്‍ പോലീസില്‍ 2012ല്‍ എടുത്ത കേസിലാണ് ഒന്നാം പ്രതിയായ സുനിയെ ചേര്‍ത്തല കോടതി തെളിവെടുപ്പിനായി ഒരു ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചത്. 2012ല്‍ എടുത്ത കേസില്‍ ഒന്നാം പ്രതിയായിരുന്നെങ്കിലും നടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ കുടുങ്ങിയതോടെയാണ് അരൂര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) കോടതിയെ സമീപിച്ചത്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപെട്ടതെങ്കിലും ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. കസ്റ്റഡിയില്‍ ലഭിച്ച തിങ്കളാഴ്ച തന്നെ അരൂര്‍ പോലീസ് ഇയാളുമായി പലയിടത്തും തെളിവെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ കാക്കനാട് ജിലിലേക്കുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: