മാവേലിക്കര: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം 24ന് വിപുലമായ പരിപാടികളോടെ മാവേലിക്കര സിഎസ്ഐ പാരിഷ്ഹാള്‍ ആഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. അനുവര്‍ഗീസ്, ഡോ. എസ്. സുരേഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു. റാലി, പൊതുസമ്മേളനം, ആരോഗ്യ സദസ്സ്, കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 8.30ന് ക്ഷയരോഗ സന്ദേശ റാലി ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശിവസുതന്‍പിള്ള ഫ്ളാഗ് ഓഫ് ചെയ്യും. 9.30ന് ആര്.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അഡ്വ. കെ.ടി. മാത്യു മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ സെമിനാര്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്യും. ബാലചലച്ചിത്ര താരം മീനാക്ഷി ക്ഷയരോഗ പ്രതിജ്ഞയും കലാപരിപാടികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും.
ക്ഷയരോഗ ദിന സന്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ് നിര്‍വ്വഹിക്കും. 10.30ന് ആരോഗ്യസദസ്സില് ഡോ. സാബുസുഗതന്‍, ഡോ. വര്‍ഗീസ് പുന്നൂസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 12ന് പ്രശ്നോത്തരി, 12.30ന് പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: